ഫുട്‌ബോള്‍ ലഹരിയില്‍ മണ്ണത്തൂര്‍

Posted on: 02 Sep 2015കൂത്താട്ടുകുളം: മണ്ണത്തൂര്‍ പബ്ലിക് ലൈബ്രറി, സ്‌പെട്രോ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ മത്സരം ആരംഭിച്ചു. ഫുട്‌ബോള്‍ മേള ഇ.എസ്. സാംസണ്‍ ഉദ്ഘാടനം ചെയ്തു. അമര്‍ജിത് സാബു അധ്യക്ഷനായി. കെ.എം. ജേക്കബ് എ.സി. ജോണ്‍സന്‍, അനില്‍ ചെറിയാന്‍, ജോബിന്‍ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
മീങ്കുഴിക്കല്‍ കുടുംബം നല്കുന്ന 5001 രൂപയുടെ പുരസ്‌കാരവും ബെന്നി തോമസ് സ്മാരക എവര്‍റോളിങ് ട്രോഫിയുമാണ് ഫുട്‌ബോള്‍ മേളയിലെ വിജയികള്‍ക്ക് ലഭിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മുതല്‍ ഷൂട്ടൗട്ട് ഫുട്‌ബോള്‍ ആരംഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ബുധന്‍ , വ്യാഴം ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച സെമി ഫൈനല്‍ നടക്കും. ശനിയാഴ്ച വൈകീട്ട് 4 ന് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നടക്കും. സമാപന സമ്മേളനം ഞായറാഴ്ച വൈകീട്ട് നടക്കും. മണ്ണത്തൂര്‍ പബ്ലിക് ലൈബ്രറി - സ്‌പെട്രോ ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഫുട്‌ബോള്‍ മേള നടക്കുന്നത്.

More Citizen News - Ernakulam