ജില്ലാ പൈതൃക മ്യൂസിയം ബാസ്റ്റണ്‍ ബംഗ്ലാവില്‍

Posted on: 01 Sep 2015കൊച്ചി : വിവിധ സംസ്‌കാരങ്ങളുടെ സമന്വയമായി എറണാകുളം ജില്ലാ പൈതൃക മ്യൂസിയം മാറണമെന്ന് പ്രൊഫ.കെ.വി. തോമസ് എം.പി. പറഞ്ഞു. എറണാകുളം ജില്ലാ പൈതൃക മ്യൂസിയം സജ്ജീകരണ ശില്‍പശാല ബാസ്റ്റണ്‍ ബംഗ്ലാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെ പൈതൃക സംരക്ഷണ മേഖലയില്‍ നടക്കുന്ന ബിനാമി ഏര്‍പ്പാടുകളിലൂടെ നഷ്ടമാകുന്നത് ചരിത്രവും അതിന്റെ സംരക്ഷണത്തിലൂടെ ലഭിക്കേണ്ട വളര്‍ച്ചയുമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു. കൊച്ചിയുടെ ചരിത്രപരമായ എല്ലാ പ്രാധാന്യങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാതെയുള്ള സമര്‍പ്പണമാണ് ചരിത്രമ്യൂസിയത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. പറഞ്ഞു.
പി.ആര്‍.ഡി. ഡയറക്ടര്‍ മിനി ആന്റണി, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്. റെയ്മണ്‍, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജി. പ്രേംകുമാര്‍, കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, മുന്‍ എം.പി. ചാള്‍സ് ഡയസ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ്, ഇഫ്ചാറ്റ് പ്രസിഡന്റ് ബേബി കെ. റോയ്, ഹില്‍പാലസ് മ്യൂസിയം ക്യൂറേറ്റര്‍ സോണ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam