കുറ്റക്കാരെ ശിക്ഷിക്കണം -ഒ. രാജഗോപാല്‍

Posted on: 01 Sep 2015ബോട്ടപകടം


കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
അപകടസ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭയുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണുണ്ടായത്. ബോട്ട് ഓടുവാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെയും നടപടിവേണം.
കൗണ്‍സിലര്‍ ശ്യാമള പ്രഭു, ജയചന്ദ്രമേനോന്‍, ഭരത് ഖോന, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

More Citizen News - Ernakulam