ബൈക്കുകളില്‍ നിന്നും പെട്രോള്‍ മോഷണം വ്യാപകം

Posted on: 01 Sep 2015കൊച്ചി: പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളില്‍ നിന്നും പെട്രോള്‍ മോഷണം വ്യാപകമാകുന്നതായി പരാതി. തമ്മനം പി.എ.പി. റോഡിലെ അഞ്ച് വീടുകളിലെ ബൈക്കുകളില്‍ നിന്നും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പെട്രോള്‍ ഊറ്റിയെടുത്തു. ഒരു ബൈക്കിന്റെ പെട്രോള്‍ വാല്‍വും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പിഎപി റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രദേശത്ത് പോലീസ് രാത്രികാല പട്രോളിങ് ഏര്‍പ്പെടുത്തണമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

More Citizen News - Ernakulam