അയ്യന്‍കാളി ജന്മദിനം ആഘോഷിച്ചു

Posted on: 01 Sep 2015അങ്കമാലി: കെ.പി.എം.എസ്. അങ്കമാലി യൂണിയന്റെ നേതൃത്വത്തില്‍ അയ്യന്‍കാളി ജന്മദിനം ആഘോഷിച്ചു. ഘോഷയാത്രയ്ക്കു ശേഷം സി.എസ്.എ. ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ജോസ് തെറ്റയില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്് പി.എ. വാസു അധ്യക്ഷനായി. വി.എ. രഞ്ചന്‍ മുഖ്യപ്രഭാഷണം നടത്തി. പി.എ. ക രുണാകരന്‍, പി.പി. പരമേശ്വരന്‍, സി.കെ. കനകം, എം.സി. സുധാകരന്‍, പി.കെ. അച്യുതന്‍ എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.എം.എസ്. വട്ടേക്കാട് ശാഖ അയ്യന്‍കാളി ജന്മദിനം ആഘോഷിച്ചു. ദുര്‍ഗാദേവി ക്ഷേത്രം തന്ത്രി കെ.വി. ഷാജു പതാക ഉയര്‍ത്തി. ശാഖ പ്രസിഡന്റ് സുനിത സുനില്‍ അധ്യക്ഷയായി. സീത ശശി, കെ.പി. അയ്യപ്പന്‍കുട്ടി, സുനിത അനില്‍, ജിന്‍സി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam