കളഞ്ഞുകിട്ടിയ മൊബൈല്‍ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി

Posted on: 01 Sep 2015ചെങ്ങമനാട്: വഴിയില്‍ കളഞ്ഞുകിട്ടിയ 40,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ പോലീസില്‍ ഏല്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃക കാട്ടി.
പൊയ്ക്കാട്ടുശ്ശേരി കൂടമനപറമ്പില്‍ അജിയാണ് ഫോണ്‍ തിരിച്ചേല്പിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വീട്ടില്‍ പോയി ഊണുകഴിഞ്ഞു മടങ്ങവേ ചൂണ്ടാംതുരുത്തി ഭാഗത്തുവച്ചാണ് റോഡില്‍ കിടന്നു ചിതറിയ നിലയില്‍ ഫോണ്‍ കിട്ടിയത്. അജി നേരെ ചെങ്ങമനാട് സ്റ്റേഷനിലെത്തി എസ്‌ഐ കെ.ജി. ഗോപകുമാറിന് ഫോണ്‍ നല്‍കി.
ഇതിനിടെ ഫോണിന്റെ ഉടമ ഇരിങ്ങാലക്കുട എടത്തിപറമ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടുപേരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ്‌ഐയുടെ സാന്നിധ്യത്തില്‍ ഫോണ്‍ ഉടമയ്ക്ക് കൈമാറി. അജിയുടെ സല്‍പ്രവൃത്തിയെ പോലീസ് അഭിനന്ദിച്ചു.

More Citizen News - Ernakulam