നന്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം തുടങ്ങി

Posted on: 01 Sep 2015പറവൂര്‍: നന്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവം തുടങ്ങി. ഇതോടനുബന്ധിച്ച് ഭാഗവത സപ്താഹയജ്ഞവും ആരംഭിച്ചു. തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് യജ്ഞം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യ ഗോമതിയമ്മ, ഇന്ദിര, നളിനി വിജയന്‍, സുകുമാരി, ശശി നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. സപ്തംബര്‍ ഒന്നിന് ഭാഗവത പാരായണം, സത്യസായി സേവാ സമിതിയുടെ ഭജന. രണ്ടിന് ഭാഗവത പാരായണം, തിരുവാതിരകളി, ഗാനമേള. മൂന്നിന് ഭാഗവത പാരായണം, കുട്ടികളുടെ തിരുവാതിര, നൃത്തനൃത്യങ്ങള്‍, നാലിന് ഭാഗവത പാരായണം. മന്നം എന്‍എസ്എസ് വനിതാ സമാജത്തിന്റെ തിരുവാതിരകളി, നാടന്‍പാട്ടറിവുകള്‍. അഞ്ചിന് അഷ്ടമിരോഹിണി ആഘോഷം. അഷ്ടദ്രവ്യ മഹാഗണപതിഹവനം, അഷ്ടാഭിഷേകം, ഭാഗവത പാരായണം, പ്രസാദഊട്ട്, ബാലഗോകുലം ശോഭായാത്രയ്ക്ക് വരവേല്‍പ്പ്, ചരട് പിന്നിക്കളി, നൃത്തനൃത്യങ്ങള്‍.

More Citizen News - Ernakulam