എളന്തിക്കര തൃക്കയില്‍ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

Posted on: 01 Sep 2015പറവൂര്‍: എളന്തിക്കര തൃക്കയില്‍ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവത്തോട് അനുബന്ധിച്ച് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. തന്ത്രി വേഴപ്പറമ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് ദീപം തെളിച്ചു. യജ്ഞാചാര്യന്‍ കുളത്തൂര്‍ പുരുഷോത്തമന്‍ സംബന്ധിച്ചു. സപ്തംബര്‍ അഞ്ചിന് അഷ്ടമിരോഹിണി ദിനത്തില്‍ യജ്ഞം സമാപിക്കും. പ്രസാദഊട്ട്, നാമസങ്കീര്‍ത്തനം, എളന്തിക്കര നാലുവഴിയില്‍ നിന്ന് അഷ്ടമിരോഹിണി ഘോഷയാത്ര എന്നിവയുണ്ട്.

More Citizen News - Ernakulam