ഒഇസി വിദ്യാര്‍ഥികള്‍ക്ക് മുന്‍ വര്‍ഷത്തെ ഗ്രാന്‍ഡ് വിതരണം ചെയ്യണം

Posted on: 01 Sep 2015പറവൂര്‍: ഒഇസി വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഗ്രാന്‍ഡ് വിതരണം ഉടനടി പൂര്‍ത്തിയാക്കണമെന്ന് കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ മധ്യമേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഗ്രാന്‍ഡ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും ഇതിനായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി. സുഭാഷ്‌ബോസ് ആറ്റുകാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ. വി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട്ട്, പി. കെ. ബിനു, പി. പി. മോഹനന്‍, ടി. സി. ബാബു, ടി. കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam