ശ്രീകൃഷ്ണ ജയന്തി: പതാകാ ദിനം ആചരിച്ചു

Posted on: 01 Sep 2015കരിയാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് ബാലഗോകുലം വിവിധയിടങ്ങളില്‍ പതാകാ ദിനം ആചരിച്ചു. കരിയാട്ടില്‍ എ.ടി. സന്തോഷ് കുമാര്‍, ചെറിയ വാപ്പാലശ്ശേരിയില്‍ പി.കെ. രാജു എന്നിവര്‍ പതാക ഉയര്‍ത്തി. പി.കെ. മോഹനന്‍, സിജു ചെമ്പന്‍കാട്ടില്‍, കെ.വി. രാമകൃഷ്ണന്‍, എം.എസ്. നാരായണന്‍, സുമേഷ് സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സപ്തംബര്‍ 2ന് അകപ്പറമ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഗോപൂജ, 3ന് ഇരവികുളങ്ങര ക്ഷേത്രത്തില്‍ ഭജന്‍, സുരേഷ് ശ്രീകണ്‌ഠേശ്വരത്തിന്റെ പ്രഭാഷണം എന്നിവ നടക്കും.

More Citizen News - Ernakulam