മാണിക്യമംഗലം എന്‍.എസ്.എസ്. സ്‌കൂളിന് പുരസ്‌കാരം

Posted on: 01 Sep 2015കാലടി: എന്‍.എസ്.എസ്. ആലുവ താലൂക്ക് യൂണിയനു കീഴിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തന മികവിനുള്ള പുരസ്‌കാരം മാണിക്യമംഗലം എന്‍.എസ്.എസ്. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ കരസ്ഥമാക്കി. സംഗീത സംവിധായകന്‍ ബിജിബാല്‍ പുരസ്‌കാരം വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. വേണു, അധ്യാപികമാരായ വി.ജി. മായ, കെ.എസ്. രമണി എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ അധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരികുമാര്‍ കോയിക്കല്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.എന്‍. കൃഷ്ണകുമാര്‍, എം.പി. സുധാകരന്‍, പി.എസ്. വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam