ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഹജ്ജ് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍

Posted on: 01 Sep 2015ആലുവ: സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് തീര്‍ഥാടകര്‍ക്കായി ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആലുവ റെയില്‍വേ സ്റ്റേഷനിലാണ് കൗണ്ടര്‍. ഹജ്ജ് ക്യാമ്പ് സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍മാരായ അഡ്വ. ബി.എ. അബ്ദുല്‍ മുത്തലീബ്, അഡ്വ.വി.ഇ. അബ്ദുല്‍ ഗഫൂര്‍, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം പി.എ. ഷാജഹാന്‍, റെയില്‍വേ എസ്.ഐ റോയി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആലുവ വഴി നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്കെത്തുന്നവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ക്യാമ്പിലെത്തിക്കാന്‍ വാഹന സൗകര്യം ഉണ്ടായിരിക്കും.

More Citizen News - Ernakulam