പൂതംകുറ്റി പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളിന് കൊടിയേറി

Posted on: 01 Sep 2015അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളും സെന്റ് മേരീസ് കണ്‍െവന്‍ഷനും തുടങ്ങി. വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്േകാപ്പ കൊടിയേറ്റി.ഫാ.എല്‍ദോസ് പാലയില്‍, ഫാ.കെ.ടി.യാക്കോബ്് തുടങ്ങിയവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ 8.15ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ബര്‍ശമവൂന്‍ റമ്പാന്‍ മുഖ്യകാര്‍മികനാകും. 10.30ന് സെന്റ് ജോണ്‍സ് മിഷന്‍ നേതൃത്വം നല്‍കുന്ന ആന്തരിക സൗഖ്യധ്യാനം ആരംഭിക്കും. വൈകീട്ട്് ആറിന് നടക്കുന്ന സന്ധ്യാപ്രാര്‍ഥനയ്ക്ക് ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.തുടര്‍ന്ന്്് 8.45ന് ഫെഡറല്‍ ബാങ്ക് എജിഎം ടി.പി. മത്തായി മാര്‍ ബസേലിയോസ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. എട്ടിന് പെരുന്നാള്‍ സമാപിക്കും.

More Citizen News - Ernakulam