കാലടി ഗ്രാമ പഞ്ചായത്ത് ഓഫീസ് മന്ദിരം ഉദ്ഘാടനം 10ന്‌

Posted on: 01 Sep 2015കാലടി: ഈ മാസം മൂന്നിന് നടത്താനിരുന്ന കാലടി ഗ്രാമ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം പത്തിലേക്ക് മാറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.സാബു പത്രസമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രിയുടെ അസൗകര്യം മൂലമാണ് തീയതിമാറ്റം.പത്തിന് വൈകീട്ട് അഞ്ചിന് ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിക്കും.മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷനാകും.മന്ത്രി കെ.ബാബു ഓഫീസ് ഉദ്ഘാടനം ചെയ്യും.സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
കെട്ടിടത്തിന് രണ്ട് കോടി അറുപത് ലക്ഷം രൂപ ചെലവായി. 14,600 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലാണ് നിര്‍മിച്ചിരിക്കുന്നത്.താഴത്തെ നില ജനസേവനാര്‍ഥമുള്ള കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കും.കോണ്‍ഫറന്‍സ് ഹാള്‍,ഗസ്റ്റ് റൂം,വിശ്രമമുറി എന്നിവ രണ്ടാം നിലയിലുണ്ടാകും.മൂന്നാം നില തൊഴിലുറപ്പ്,കുടുംബശ്രീ പരിശീലനത്തിന് മാറ്റിവയ്ക്കും.
പത്രസമ്മേളനത്തില്‍ ഭരണസമിതിയംഗങ്ങളായ ഷൈജന്‍തോട്ടപ്പിള്ളി,മേരി ദേവസ്സിക്കുട്ടി,ഫിലോമിന കോലഞ്ചേരി,ജോര്‍ജ് മൂന്നുപീടിയേക്കല്‍,സെക്രട്ടറി കെ.ആര്‍.ഓമന എന്നിവരും പങ്കെടുത്തു.

More Citizen News - Ernakulam