മദ്യവില്പനശാല: ക്രമസമാധാന പാലനത്തിന് നിര്‍ദേശം

Posted on: 01 Sep 2015കൊച്ചി: കിഴക്കമ്പലത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പോലീസ് സംരക്ഷണം തേടി ബിവറേജസ്! കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.
മദ്യവില്പനശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിയാന്‍ ബിവറേജസ് കോര്‍പ്പറേഷനോട് പെരുമ്പാവൂര്‍ കോടതി നിര്‍ദേശിച്ചിരുന്നു. കെട്ടിടമുടമ നല്‍കിയ അന്യായത്തിലായിരുന്നു നിര്‍ദേശം. അത് പാലിക്കാതെ വന്നപ്പോള്‍ കെട്ടിടമുടമയും മറ്റും ചേര്‍ന്ന് കവാടം മതില്‍ കെട്ടി അടച്ചത് വിവാദമായിരുന്നു. പിന്നീട് പോലീസ് എത്തി അടച്ചു കെട്ടിയ ഭാഗം പൊളിച്ചുനീക്കിയിരുന്നു.

More Citizen News - Ernakulam