കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് പിന്തുണയുമായി സോണിയ

Posted on: 01 Sep 2015കൊച്ചി: കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന 2000 കോടി മുതല്‍ മുടക്കുള്ള ദേശീയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കേരളത്തിന് ലഭ്യമാക്കാനുള്ള പിന്തുണ ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് സോണിയ കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് പിന്തുണ അറിയിച്ചത്.
ഒരു കൊല്ലം മുമ്പ് മുഖ്യമന്ത്രി തറക്കല്ലിട്ട കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മാണം പുരോഗമിക്കാതെ അതേപടി കിടക്കുകയാണെന്ന് സോണിയക്കെഴുതിയ കത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മൂവ്‌മെന്റ് പരാതിപ്പെട്ടിരുന്നു.
കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനുമായി കത്തിടപാടുകളും ആശയവിനിമയങ്ങളും നടന്നിട്ടുണ്ട്.
എന്നിട്ടും കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുപോകാത്തതില്‍ ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ഭാരവാഹികള്‍ പറഞ്ഞു.

More Citizen News - Ernakulam