എട്ടുനോമ്പ് പെരുന്നാളിന് പള്ളികള്‍ ഒരുങ്ങി

Posted on: 01 Sep 2015കിഴക്കമ്പലം:സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ആചരിക്കുന്ന എട്ടുനോമ്പു പെരുന്നാളിന് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള യാക്കോബായ പള്ളികള്‍ ഒരുങ്ങി.
താമരച്ചാല്‍ വലിയ പള്ളിയില്‍ രാവിലെ 7.45ന് വിശുദ്ധ കുര്‍ബ്ബാന, പ്രസംഗം കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലിത്തയൂടെ മുഖ്യ കാര്‍മികത്വത്തില്‍. 10 ന് കൊടിയേറ്റ്, 11 ന് ധ്യാനം ഇ. സി. വര്‍ഗീസ് കോറെപ്പിസ്േകാപ്പ. വൈകീട്ട് 7 ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് സുവിശേഷപ്രസംഗം, ഉദ്ഘാടനം വികാരി ഫാ. മത്തായി ഇടപ്പാറ. സമാപന ദിവസം സഖറിയാസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലിത്ത ചടങ്ങുകള്‍ക്കു നേതൃത്വം നല്കും.
മലയിടംതുരുത്തു പള്ളിയില്‍ ചൊവ്വാഴ്ച 8 ന് വിശുദ്ധ കര്‍ബ്ബാന, പ്രസംഗം വികാരി ഫാ. സജി കുര്യാക്കോസ് 9.30ന് മാര്‍ ബേസലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ഓര്‍മ, പാച്ചോര്‍ നേര്‍ച്ച. വൈകീട്ട് 7.00 ന് സന്ധ്യാപ്രാര്‍ത്ഥന. 7.30ന് സുവിശേഷയോഗം.
സമാപന ദിവസം 8.30ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 12.30ന് നേര്‍ച്ചസദ്യ എന്നിവയാണ് ചടങ്ങുകള്‍.
പഴന്തോട്ടം പള്ളിയില്‍ ചൊവ്വാഴ്ച രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാന ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, 8.30ന് കൊടിയേറ്റ്, 9.30ന് ധ്യാനം, വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥന, സുവിശേഷയോഗം എന്നിവയുണ്ടാകും.

More Citizen News - Ernakulam