മദ്യം കടത്ത്: പോലീസ് പിടിച്ച വാഹനം വിട്ടുകൊടുക്കണമെന്ന് എക്‌സൈസ് ഉത്തരവ്‌

Posted on: 01 Sep 2015കോതമംഗലം: അനധികൃതമായി മദ്യം കടത്തിയെന്ന് കാണിച്ച് പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ എക്‌സൈസ് ഉത്തരവ് പോലീസിന് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുട്ടമ്പുഴ പോലീസ് കേസ് ചാര്‍ജ് ചെയ്തത് .
അന്ന് ഓട്ടോറിക്ഷയില്‍ നിന്നും അഞ്ച് ലിറ്റര്‍ മദ്യം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറേയും യാത്രക്കാരനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ കണ്ടുകെട്ടുകയും ചെയ്തു. ഓട്ടോറിക്ഷ കണ്ടുകെട്ടിയതിനെതിരെയുള്ള അപ്പീലിലാണ് തിരുവനന്തപുരം അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ പോലീസിന്റെ നടപടിയുടെ സാധുതയെ ചോദ്യം ചെയ്തിരിക്കുന്നത്.
ഓട്ടോറിക്ഷയുടെ ഉടമയും ഡ്രൈവറുമായ കുട്ടമ്പുഴ സ്വദേശി ജയനാണ് അപ്പീല്‍ നല്‍കിയത്.

More Citizen News - Ernakulam