വിദ്യാഭ്യാസ വായ്പ: റിലയന്‍സിന് വിറ്റ നടപടി പിന്‍വലിക്കണം

Posted on: 01 Sep 2015കൊച്ചി: വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകള്‍ എസ്ബിടി റിലയന്‍സിന് വിറ്റ നടപടി പിന്‍വലിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന കേരള വികാസ് കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ എസ്ബിടി കനത്തവില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച റബ്ബര്‍ സബ്‌സിഡി കൊണ്ട് കൃഷിക്കാര്‍ക്ക് പ്രയോജനമില്ലെന്നും ഈ പ്രഖ്യാപനം കൊണ്ട് പ്രയോജനമുണ്ടായത് ഭൂനികുതി പിരിവിലൂടെ റവന്യൂ വകുപ്പിനാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വര്‍ക്കിങ് പ്രസിഡന്റായി പ്രൊഫ. പ്രകാശ് കുര്യാക്കോസ് (എറണാകുളം), വൈസ് പ്രസിഡന്റ് വില്‍സണ്‍ പണ്ടാരവളപ്പില്‍ (തൃശ്ശൂര്‍), ജനറല്‍ സെക്രട്ടറിമാരായി അഡ്വ. പി.എം. സണ്ണി (കോഴിക്കോട്), സണ്ണി ചെറിയാന്‍ (അടിമാലി), കെ.എ. നാഷ് (തിരുവനന്തപുരം), അഡ്വ. ലിയോണല്‍ ജോസ് (മൂവാറ്റുപുഴ), ട്രഷററായി എം.എന്‍. സുരേഷ് (മൂവാറ്റുപുഴ), കേരള വികാസ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ബിജി മണ്ഡപം (കോട്ടയം) എന്നിവരെ നിയമിച്ചു.
ജോസ് ചെമ്പേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പി.എം. പീറ്റര്‍ ബാബു, പി.എം. ഗോപാലകൃഷ്ണന്‍, തോമസ് തോമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam