യുക്തിവാദി സംഘം പ്രതിഷേധിച്ചു

Posted on: 01 Sep 2015കൊച്ചി: സ്വതന്ത്ര ചിന്തകനും കന്നട സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. എം.എം. കാല്‍ബര്‍ഗിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേരള യുക്തിവാദി സംഘം പ്രതിഷേധിച്ചു.
വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് നടപടി ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. ഡോ. നരേന്ദ്ര ധബോല്‍ക്കറേയും ഗോവിന്ദ് പന്‍സാരെയും വധിച്ചവര്‍ തന്നെയാണ് ഡോ. കാല്‍ബര്‍ഗിയുടെ വധത്തിന് പിന്നിലുമുള്ളത്. ഇന്ത്യയില്‍ വരാനിരിക്കുന്ന സമ്പൂര്‍ണ മത- ഫാസിസത്തിന്റെ തുടക്കമാണ് സ്വതന്ത്ര ചിന്തകരുടെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍. കൊലപാതകികളെയും ആസൂത്രകരെയും കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സംഘം ആവശ്യപ്പെട്ടു.

More Citizen News - Ernakulam