ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റിന്റെ ഒഴിവ്‌

Posted on: 01 Sep 2015കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കേരള-ലക്ഷദ്വീപ് മേഖലയില്‍ ഒബിസി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റിന്റെ ഒരു സ്ഥിര ഒഴിവുണ്ട്. പേ ബാന്‍ഡ് പിബി 1 5200-20200, ഗ്രേഡ് പേ 2800 രൂപ. അംഗീകൃത സര്‍വകലാശാലാ ബിരുദത്തോടൊപ്പം ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ കൈകാര്യം ചെയ്തും ഗ്രാമങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും സംഘടിപ്പിച്ചുമുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സും ആവശ്യമാണ്. പ്രായപരിധി നിയമാനുസൃത ഇളവ് സഹിതം 2015 ജൂലായ് ഒന്നിന് 20-38 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടണമെന്ന് ഫീല്‍ഡ് പബ്ലിസിറ്റി തിരുവനന്തപുരം മേഖലാ ഡയറക്ടര്‍ അറിയിച്ചു.

More Citizen News - Ernakulam