മാലിപ്പാറ സെന്റ് ജോര്‍ജ് പള്ളിയില്‍ എട്ടുനോമ്പ് ആചരണത്തിന് കൊടിയേറി

Posted on: 01 Sep 2015കോതമംഗലം: മാലിപ്പാറ സെന്റ് മേരീസ് പള്ളിയില്‍ സപ്തംബര്‍ എട്ട് വരെ നടക്കുന്ന എട്ടുനോമ്പാചരണവും പരിശുദ്ധ കന്യാ മറിയത്തിന്റെ ജനന തിരുനാളിനും തുടക്കം കുറിച്ച് വികാരി ഫാ.ജോര്‍ജ് നെടുംകല്ലേല്‍ കൊടിയേറ്റി.
ട്രസ്റ്റിമാരായ മത്തായി ഇല്ലിക്കല്‍, ചാക്കോ കുറ്റിമാക്കല്‍, ജോസഫ് മാത്യു കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചൊവ്വാഴ്ച മുതല്‍ 7 വരെ ദിവസേന രാവിലെ 6ന് കുര്‍ബാന, വൈകീട്ട് 4ന് ജപമാല, ലദീഞ്ഞ്, 4.30ന് കുര്‍ബാന, സന്ദേശം, നൊവേന എന്നിവ ഉണ്ടാകും. എട്ടിന് രാവിലെ 7ന് കുര്‍ബാന,വൈകീട്ട് 6ന് പ്രസുദേന്തി വാഴ്ച, നൊവേന, തിരിപ്രദക്ഷിണം, രാത്രി 7.30ന് നേര്‍ച്ച സദ്യ എന്നിവ ഉണ്ടാകും.


More Citizen News - Ernakulam