ആയങ്കര സെന്റ് ജോര്‍ജ് പള്ളിയില്‍ എട്ടുനോമ്പ് ആചരണം

Posted on: 01 Sep 2015പോത്താനിക്കാട്: ആയങ്കര സെന്റ് ജോര്‍ജ് ബഥേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനന പെരുന്നാളിനും എട്ടുനോമ്പാചരണത്തിനും ചൊവ്വാഴ്ച കൊടിയേറും. 8ന് കുര്‍ബാനയ്ക്ക് ശേഷം ഫാ. ഗീവര്‍ഗീസ് പൂമറ്റം കൊടിയേറ്റും. 10 മുതല്‍ 12 വരെ ധ്യാനയോഗം. തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുന്ന രാവിലെ കുര്‍ബാനയും ധ്യാനയോഗവും ഞായറാഴ്ച വരെ ഉണ്ടാകും. പ്രധാന പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച വൈകീട്ട് 8.15ന് പ്രദക്ഷിണവും ചൊവ്വാഴ്ച രാവിലെ 8.30ന് കുര്‍ബാന, 11.15ന് പ്രദക്ഷിണം, 12ന് നേര്‍ച്ചസദ്യ എന്നിവ ഉണ്ടാകും.

More Citizen News - Ernakulam