ലോയേഴ്‌സ് യൂണിയന്‍ സമ്മേളനവും സെമിനാറുകളും

Posted on: 01 Sep 2015കൊച്ചി: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം സപ്തംബര്‍ 6ന് എറണാകുളം ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. സുപ്രീം കോടതിയിലെ മുന്‍ ഡെപ്യൂട്ടി രജിസ്ട്രാറും നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍ട്ടിയും ഡെത്ത് പെനാല്‍റ്റി പ്രോജക്ടിന്റെ ഡയറക്ടറുമായ ഡോ. അനൂപ് സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നാല് സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.
എറണാകുളം ബിടിഎച്ച് ഹാളില്‍ ചൊവ്വാഴ്ച 5ന് 'വധശിക്ഷ പരിഷ്‌കൃത സമൂഹത്തില്‍' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്യും.
3ന് 4.30ന് 'നിയമ വ്യവസ്ഥയുടെ കോര്‍പ്പറേറ്റ്വത്കരണം' എന്ന വിഷയത്തില്‍ പറവൂര്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ബാങ്ക് ഹാളില്‍ നടത്തുന്ന സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.
4ന് വൈകീട്ട് 5ന് 'ആഗോളവത്കരണ കാലത്തെ തൊഴില്‍ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ഹൈക്കോടതി ജങ്ഷനിലെ ലാലന്‍സ് സ്‌ക്വയറില്‍ ഓപ്പണ്‍ സെമിനാറും നടത്തും. അഡ്വ. തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്യും.
9ന് ആലുവ സെന്റ് േേസവ്യഴ്‌സ് കോളേജില്‍ 'സ്ത്രീകളും പുതിയ നിയമങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ജസ്റ്റിസ് കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam