കാട്ടാട്ടുകുളം-നാടുകാണി റോഡ് നിര്‍മാണോദ്ഘാടനം

Posted on: 01 Sep 2015കോതമംഗലം: കാലങ്ങളായി തകര്‍ന്നു കിടന്നിരുന്ന കാട്ടാട്ടുകുളം-നാടുകാണി റോഡ് പുനരുദ്ധാരണത്തിന് തുടക്കം. 56 ലക്ഷം രൂപയാണ് നിര്‍മാണ ഫണ്ട്.
ദേശീയപാതയും മലയോര ഹൈവേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെല്ലിമറ്റം-കാട്ടാട്ടുകുളം-നാടുകാണി വരെയുള്ള റോഡില്‍ നാടുകാണി വരെയുള്ള 1.250 കി.മീ. ദൂരമാണ് പണിയുന്നത്.
റോഡിന്റെ ഇരുവശവും വീതി എട്ട് മീറ്ററാക്കി.
വീതി കൂട്ടാന്‍ ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയതാണ്. ഒരു കി.മീ. ദൂരം മെറ്റല്‍ ചെയ്ത് നിരപ്പാക്കാനും 250 മീറ്റര്‍ ദൂരം മൂന്ന് മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനും എം.എല്‍.എ. ഫണ്ടില്‍ നിന്ന് 30 ലക്ഷവും വശങ്ങള്‍ കെട്ടാനും ടാറിങിനുമായി ത്രിതല പഞ്ചായത്തില്‍ നിന്ന് 26 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഐ. ജേക്കബിന്റെ അധ്യക്ഷതയില്‍ ടി.യു. കുരുവിള എം.എല്‍.എ. നിര്‍മാണോദ്ഘാടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. കുഞ്ഞുമോന്‍, ലിസി വത്സലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. പൗലോസ്, റെജീന വര്‍ഗീസ്, ഷിബു പടപറമ്പത്ത്, ഫാ. ജിനോ പുന്നമറ്റത്തില്‍, ഫാ. ജോണ്‍സണ്‍ പഴയപീടികയില്‍, എ.ആര്‍. പൗലോസ് എന്നിവര്‍ സംസാരിച്ചു.
പി.ഡബ്യു.ഡി. അസി. എക്‌സി.എന്‍ജിനീയര്‍ എന്‍.പി. ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.


More Citizen News - Ernakulam