തിരക്ക് കുറയ്ക്കാന്‍ പ്രത്യേക സുവിധ തീവണ്ടികള്‍

Posted on: 01 Sep 2015കൊച്ചി: യാത്രാ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക സുവിധ തീവണ്ടികള്‍ ഓടി ത്തുടങ്ങുന്നു. ട്രെയിന്‍ നമ്പര്‍ 00605 ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ പ്രത്യേക ട്രെയിന്‍ സപ്തംബര്‍ 4ന് രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടും. സപ്തംബര്‍ 5ന് രാവിലെ 11ന് എറണാകുളം ജംഗ്ഷനില്‍ എത്തും. ട്രെയിന്‍ നമ്പര്‍ 00606 എറണാകുളം ജങ്ഷന്‍ - ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക തീവണ്ടി എറണാകുളം ജംഗ്ഷനില്‍ നിന്ന് സപ്തംബര്‍ 6ന് രാത്രി 7ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.15ന് തീവണ്ടി ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി ചേരും. സപ്തംബര്‍ 6 മുതല്‍ 20 വരെ ഇത് തുടരും.

More Citizen News - Ernakulam