ഓണം ആഘോഷിച്ചു

Posted on: 01 Sep 2015പെരുമ്പാവൂര്‍: നഗരസഭയുടെ കീഴിലെ ആശ്രയ സ്‌പെഷല്‍ സ്‌കൂളിലെ ഓണാഘോഷം ചെയര്‍മാന്‍ കെ.എം.എ.സലാം ഉദ്ഘാടനം ചെയ്തു.
കെ.എം.നാസര്‍ അധ്യക്ഷത വഹിച്ചു.ഓണസദ്യയും കലാപരിപാടികളും നടന്നു. ഈസ്റ്റ് മുടിയ്ക്കല്‍ വര്‍ണം റെസി.അേസാ. ഓണാഘോഷം ഡോ.എം.കെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
അശമന്നൂര്‍ വില്ലേജ് യൂത്ത് ക്ലബ്ബ് ഓണാഘോഷങ്ങളുടെ ഭാഗമായി അവയവ ദാന സമ്മതപത്രസ്വീകരണവും ഡോണര്‍ കാര്‍ഡ് വിതരണവും നടന്നു.
മുടക്കുഴ മില്ലുംപടി റെസി.അേസാ. ഓണാഘോഷം സി.െക.വര്‍ക്കി ഉദ്ഘാടനം ചെയ്തു. കെ.പി.എല്‍ദോ, എന്‍.നാരായണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ ടാലന്റ് അക്കാദമിയുടെ ഓണാഘോഷം കെ.എം.അബ്ദുള്‍മാലിക് ഉദ്ഘാടനം ചെയ്തു. പട്ടാല്‍ മിത്രകലയുടെ ഓണാഘോഷം എം.ആര്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.എം.എം.സുലൈമാന്റെ അധ്യക്ഷതയില്‍ പ്രവര്‍ത്തകര്‍ ഓണസ്മൃതി പങ്കുവച്ചു. 'മത്തായിയുടെ മരണം' നാടകവും നടന്നു. ഈസ്റ്റ് മുടിക്കല്‍ സൗഹൃദ ജനകീയ വായനശാലയുടെ ഓണാഘോഷം എം.എച്ച്.അനസിന്റെ അധ്യക്ഷതയില്‍ മജീദ് പടിഞ്ഞാറെ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. സമൂഹസദ്യ, വടംവലി, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു.
ആലാട്ടുചിറ യെസ് ബോയ്‌സിന്റെ നേതൃത്വത്തില്‍ നെടുമ്പാറച്ചിറയില്‍ നടന്ന വഞ്ചി തുഴയല്‍ മത്സരം സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ മുഖ്യാതിഥിയായിരുന്നു. റെജി ഇട്ടൂപ്പ്, പി.വൈ.പൗലോസ്, ഡിഎഫ്ഒ വിജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. അയ്മുറി പിഷാരിക്കല്‍ ചൈതന്യ റെസി.അേസാ. ഓണാഘോഷം പ്രസിഡന്റ് കെ.പി.ബാബു ഉദ്ഘാടനം ചെയ്തു. ജി.വിജയന്‍നായര്‍ അധ്യക്ഷത വഹിച്ചു. കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അേസാ.ഓണാഘോഷം ബുധനാഴ്ച 9ന് കല്ലുങ്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.


More Citizen News - Ernakulam