പുതുവേലി, ആറൂര്‍ പള്ളികളില്‍ എട്ടുനോമ്പ് തിരുനാള്‍

Posted on: 01 Sep 2015കൂത്താട്ടുകുളം: പുതുവേലി മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിന് ഫാ. ബിജു ചക്രവേലി കൊടിയേറ്റി. ചൊവ്വാഴ്ച ആരംഭിക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ എട്ടിന് സമാപിക്കും.
ചൊവ്വാഴ്ച രാവിലെ 8 ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകീട്ട് 6.30 ന് ചോരക്കുഴി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. മനോജ് തുരുേത്തല്‍ പ്രസംഗിക്കും. ബുധനാഴ്ച രാവിലെ 8 ന് കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഇവാനിയോസ് മേത്രാപ്പോലീത്ത കുര്‍ബാന അര്‍പ്പിക്കും.
വൈകീട്ട് 6.30 ന് എം.ജെ.എസ്.എസ്.എ. മേഖലാ ഡയറക്ടര്‍ ബിനോയ് പി. ജോര്‍ജ് പ്രസംഗിക്കും. വ്യാഴാഴ്ച രാവിലെ 8 ന് കോതമംഗലം മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വെള്ളിയാഴ്ച രാവിലെ 8 ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകീട്ട് 6 ന് മൈലാപ്പൂര്‍, ദല്‍ഹി ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കും. 6.30ന് സെന്റ് ജോണ്‍സ് മിഷന്‍ ഓഫ് ഇന്ത്യ ഭാരവാഹി രാജു കൊമ്പനാല്‍ പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ 8 ന് പെരുമ്പാവൂര്‍ മേഖലാ ധിപന്‍ ഡോ. എബ്രഹാം മാര്‍ െസവേറിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും
വൈകീട്ട് 6.30 ന് കാക്കനാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജിജോ വര്‍ഗീസ് പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 8 ന് ക്‌നാനായ സഭ റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകീട്ട് 6.30 ന് സെന്റ് പോള്‍സ് മിഷന്‍ ഓഫ് ഇന്ത്യ ഭാരവാഹി റോയി കല്ലുംകൂട്ടത്തില്‍ പ്രസംഗിക്കും.
സപ്തംബര്‍ 7 ന് രാവിലെ 8 ന് കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകീട്ട് 6.30 ന് ഫാ. ബിജു ചക്രവേലില്‍ പ്രസംഗിക്കും.
8 ന് രാവിലെ 8 ന് മൂവാറ്റുപുഴ മേഖലാധിപന്‍ ഡോ. മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. 9 ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവ നടക്കുമെന്ന് ഫാ. ജോയി ആനിക്കുഴി, ഫാ. ബിജു ചക്രവേലില്‍, ട്രസ്റ്റിമാരായ ജോയി കുന്നുമ്മേല്‍, ബൈജു മക്കോളി പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു.


More Citizen News - Ernakulam