സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നാടിന്റെ ചൈതന്യം നിലനിര്‍ത്തും -ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്‌

Posted on: 31 Aug 2015ഗോശ്രീ സര്‍ഗോത്സവം സമാപിച്ചു

കൊച്ചി: കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു.
മുളവുകാട് നവോത്ഥാന സാംസ്‌കാരിക കേന്ദ്രം മൂന്ന് ദിവസമായി ബോള്‍ഗാട്ടി പാലസില്‍ നടത്തിവന്ന 'ഗോശ്രീ സര്‍ഗോത്സവ' ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എം.എം. ലോറന്‍സ് അധ്യക്ഷനായി. മുന്‍ എ.ഡി.എം പി.സി. മാത്യു, അഡ്വ. പ്രസാദ് മാത്യു എന്നിവര്‍ സംസാരിച്ചു. സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി കെ.എം. ശരത്ചന്ദ്രന്‍ സ്വാഗതവും ഹെന്റി ഷാജന്‍ നന്ദിയും പറഞ്ഞു.
'ഗോശ്രീ സര്‍ഗോത്സവ'ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് ജസ്റ്റിസ് ബാബു മാത്യു സമ്മാനങ്ങള്‍ നല്‍കി.
മുളവുകാട് നവോത്ഥാന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഗോശ്രീ സര്‍ഗോത്സവം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു.
ബോള്‍ഗാട്ടി പാലസില്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി കെ.എം. ശരത് ചന്ദ്രന്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ നാരായന്‍, ചലച്ചിത്രതാരം ധര്‍മജന്‍ ബോള്‍ഗാട്ടി, അഡ്വ. മജ്‌നു കോമത്ത് എന്നിവര്‍ സംസാരിച്ചു. നവോത്ഥാന സാംസ്‌കാരിക കേന്ദ്രം ട്രഷറര്‍ ഹെന്റി ഷാജന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എബി എബ്രഹാം നന്ദിയും പറഞ്ഞു.

More Citizen News - Ernakulam