കങ്ങരപ്പടിയില്‍ ജയന്തി ഘോഷയാത്ര

Posted on: 31 Aug 2015കളമശ്ശേരി: ഗുരുദേവ ജയന്തിയോടനുബന്ധിച്ച് കങ്ങരപ്പടി എസ്.എന്‍.ഡി.പി. ശാഖ ഘോഷയാത്ര നടത്തി. ചെണ്ടമേളം, നിശ്ചലദൃശ്യങ്ങള്‍, എന്നിവയുടെ അകമ്പടിയോടെ നടത്തിയ ഘോഷയാത്രയില്‍ ആയിരത്തിലേറെ ശ്രീനാരായണീയ ഭക്തര്‍ പങ്കെടുത്തു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വള്ളത്തോള്‍ കവലയില്‍ നിന്നാരംഭിച്ച ഘോഷയാത്ര കങ്ങരപ്പടി ശാഖാങ്കണത്തില്‍ സമാപിച്ചു. ഘോഷയാത്രയ്ക്ക് മുന്നോടിയായി എം.ജി.എ. രാമന്‍ വിളക്ക് കൊളുത്തി. വി.സി. അഹമ്മദ് കബീര്‍ എം.എല്‍.എ. ഫ്ലഗ്ഓഫ് ചെയ്തു.
ശാഖാ പ്രസിഡന്റ് കെ.ആര്‍. സുനില്‍, വൈസ് പ്രസിഡന്റ് ബാലന്‍ ചിറമുളത്ത്, സെക്രട്ടറി മേഹന്‍ കരിപ്പുമൂല, ടി.പി. വേണു, പി.കെ. ഉദയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുതുപ്പള്ളിപ്രം എസ്.എന്‍. യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇരുചക്രവാഹന റാലി നടത്തി. ക്ഷേത്രാങ്കണത്തില്‍ പതാക ഉയര്‍ത്തി.

More Citizen News - Ernakulam