എല്ലാ മതങ്ങളെയും സ്‌നേഹിക്കാന്‍ ഗുരുദേവന്‍ പഠിപ്പിച്ചു -ഒ. രാജഗോപാല്‍

Posted on: 31 Aug 2015പള്ളുരുത്തി: എല്ലാ മതങ്ങളെയും സമൂഹങ്ങളെയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്ന ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് കാലമെത്ര കഴിഞ്ഞാലും പ്രസക്തിയേറിവരുമെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ പറഞ്ഞു.
പള്ളുരുത്തിയില്‍ ശ്രീനാരായണ സംസ്‌കാരിക യോജന സംഘം (എസ്എന്‍എസ്വൈഎസ്) സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദര്‍ശനങ്ങള്‍ സനാതന ധര്‍മത്തില്‍ അധിഷ്ഠിതമാണ്. ഈശ്വര സാന്നിധ്യം സര്‍വചരാചരങ്ങളിലും ജ്വലിച്ചുനില്‍ക്കുന്നതാണെന്ന് ഉദ്‌ബോധിപ്പിക്കുന്നതാണ് സനാതന തത്ത്വം. ഈ തത്ത്വത്തിന് അടിസ്ഥാനമായതാണ് ഗുരുദേവ ദര്‍ശനങ്ങള്‍.
ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറല്‍ സെക്രട്ടറി എം.വി. ബെന്നി, സി.ജി. പ്രതാപന്‍, സി.ജി. സുരേഷ്, ആര്‍. ത്യാഗരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൂലങ്കുഴി ഭാസ്‌കരന്‍, കെ.ആര്‍. മോഹനന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Ernakulam