ഇടവക കനിഞ്ഞു... കുര്യക്കോയ്ക്കും വീടായി

Posted on: 31 Aug 2015കോലഞ്ചേരി: വടവുകോട് സെന്റ് മേരീസ് യാക്കോബായ പള്ളി ഇടവകയിലെ നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കി. പള്ളിയിലെ കുടുംബ യൂണിറ്റുകളുടെയും സഹകരണത്തോടെയാണ് വടവുകോട് ചൊവ്വാട്ടുമോളേല്‍ കുര്യാക്കോ - ഏലമ്മ ദമ്പതിമാര്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയത്.
കുര്യാക്കോ തെങ്ങില്‍നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു. കേച്ചേരി റസിഡന്റ്‌സ് അസോസിയേഷനും രാജര്‍ഷി വൈ.എം.സി.എ.യും പദ്ധതിയോട് സഹകരിച്ചു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വീടിന്റെ താക്കോല്‍ വിതരണം നടത്തി. വികാരി ഫാ. മത്തായി കുളച്ചിറ, കെ.പി. മത്തായിക്കുഞ്ഞ്, ടി.എസ്. രാജന്‍, എം.ഒ. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam