അയ്യന്‍ കാളി ജന്മദിനാഘോഷം

Posted on: 31 Aug 2015ചെറായി: എടവനക്കാട് അയ്യന്‍ കാളി സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ വാച്ചാക്കല്‍ അയ്യന്‍ കാളി നഗറില്‍ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും സാംസ്‌കാരിക സമ്മേളനവും നടത്തി. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ: പി.എന്‍. തങ്കരാജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ. ബാഹുലേയന്‍ അദ്ധ്യക്ഷത വഹിച്ചു. സി.സി. സാംബശിവന്‍, ശിവദാസ് ഞാറയ്ക്കല്‍, അരവിന്ദന്‍, വി.ബാബുരാജ് വാച്ചാക്കല്‍, പി.ടി. സുരേഷ്ബാബു, കെ.എ. ജോഷി എന്നിവര്‍ പ്രസംഗിച്ചു.
അയ്യന്‍ കാളി ജയന്തി ആഘോഷിച്ചു
പറവൂര്‍: മന്നം സ്വതന്ത്ര പട്ടികജാതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അയ്യന്‍ കാളിയുടെ ജന്മദിനം ആഘോഷിച്ചു. സമ്മേളനം മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഒ. സി. സുശീലന്‍ അധ്യക്ഷത വഹിച്ചു. പി. പി. സന്തോഷ്, വി. എസ്. രാധാകൃഷ്ണന്‍, സി. ഡി. ഗോപാലകൃഷ്ണന്‍, ടി. എസ്. അനില്‍കുമാര്‍, ടി. എ. ശശി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

More Citizen News - Ernakulam