അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 31 Aug 2015



പറവൂര്‍: ചേന്ദമംഗലം പഞ്ചായത്ത് നാലാം വാര്‍ഡില്‍ പണിതീര്‍ത്ത അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൊഫ. കെ.വി. തോമസ് എം.പി. നിര്‍വഹിച്ചു. വി.ഡി. സതീശന്‍ എം.എല്‍.എ. അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മണി, ബെന്നി പുളിക്കല്‍, രാജി ജോനാസ്, ബിന്‍സി സോളമന്‍, ഷിബു ചേരമാന്‍തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഷെല്ലി തോമസ് കല്ലുങ്കല്‍, മാതാപിതാക്കളുടെ സ്മരണയ്ക്കായി സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. കെ.വി. തോമസ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 8.75 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു

More Citizen News - Ernakulam