മംഗലപ്പുഴയില്‍ കുട്ടികളുടെ പാര്‍ക്ക് തുറന്നു

Posted on: 31 Aug 2015ചെങ്ങമനാട്: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മംഗലപ്പുഴ പെരിയാര്‍ തീരത്ത് എ.പി.ജെ. അബ്ദുല്‍കലാമിന്റെ പേരില്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്ക് അന്‍വര്‍ സാദത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൈയേറ്റം ഒഴിപ്പിച്ച് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്താണ് പാര്‍ക്ക് പണിതത്. രണ്ടാംഘട്ടം ലയണ്‍സ് ക്ലബ്ബിന്റെ സഹായത്തോടെ വൈകാതെ പൂര്‍ത്തിയാക്കും. പാര്‍ക്കിന്റെ നവീകരണത്തിന് എംഎല്‍എ രണ്ട് ലക്ഷം രൂപ അനുവദിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ശ്രീദേവി മധു അധ്യക്ഷയായി.
എം.ജെ. ജോമി, സരള മോഹനന്‍, കെ.വി. പൗലോസ്, ദിലീപ് കപ്രശ്ശേരി, അഡ്വ. വി. അമര്‍നാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, കെ.പി. ഗോപന്‍, സ്റ്റീഫന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam