കിഴക്കമ്പലത്ത് എസ്.എന്‍.ഡി.പി.യുടെ വര്‍ണാഭമായ ഘോഷയാത്ര

Posted on: 31 Aug 2015കിഴക്കമ്പലം: പഴങ്ങനാട് എസ്.എന്‍.ഡി.പി. ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30ന് പള്ളിക്കര എരുമേലി കവലയില്‍ ശാഖയുടെ കീഴിലുള്ള ഗുരുകീര്‍ത്തി യൂണിറ്റ് ചൂരക്കോട്, ഗുരുചൈതന്യ യൂണിറ്റ് പൊയ്യക്കുന്നം, സഹോദരന്‍ അയ്യപ്പന്‍ യൂണിറ്റ് എരുമേലി, ടി.കെ. മാധവന്‍ കുടുംബ യൂണിറ്റ് വിലങ്ങ്, വയല്‍വാരം കുടുംബ യൂണിറ്റ് പിണര്‍മുണ്ട, എസ്.എന്‍. കുടുംബ യൂണിറ്റ് പിണര്‍മുണ്ട, കുമാരനാശാന്‍ കുടുംബ യൂണിറ്റ് പുളിക്കല്‍ക്കര, ഡോ. പല്‍പ്പു യൂണിറ്റ് താമരച്ചാല്‍, ഗുരുകൃപ കുടുംബ യൂണിറ്റ് നോര്‍ത്ത് പഴങ്ങനാട് എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ സംഗമിച്ചു.
തുടര്‍ന്ന് ശാഖാ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് പി.പി. സനകന്‍, സെക്രട്ടറി എന്‍.എ. കുഞ്ഞപ്പന്‍, യൂണിയന്‍ കമ്മറ്റിയംഗം ടി.കെ. ബിജു എന്നിവര്‍ സംസാരിച്ചു.
ഘോഷയാത്ര കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് എം.ഡി.യും 'ട്വന്റി-20' ചീഫ് കോ-ഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ് ഫ്ലഗ്ഓഫ് ചെയ്തു.
എരുമേലി കവലയില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ കുടുംബ യൂണിറ്റുകളുടെ ബാനറിന്‍ കീഴില്‍ അംഗങ്ങള്‍ അണിനിരന്നു. പീതപതാകയുമേന്തി യൂണിറ്റ് ഭാരവാഹികള്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
വാദ്യമേളങ്ങള്‍, ടാബ്ലോ, മഞ്ഞക്കുടകള്‍ എന്നിവ ഘോഷയാത്രയെ വര്‍ണഭമാക്കി. എരുമേലിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര കിഴക്കമ്പലം ടൗണ്‍ ചുറ്റി പഴങ്ങനാട് ശാഖാങ്കണത്തില്‍ സമാപിച്ചു.
പ്രാര്‍ത്ഥനയ്ക്കും ഭക്ഷണത്തിനും ശേഷം ആലുവ യൂണിയന്‍ സംഘടിപ്പിച്ച ഘോഷയാത്രയിലും പങ്കെടുത്തു.

More Citizen News - Ernakulam