കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Posted on: 31 Aug 2015ആലുവ: കഞ്ചാവ് കൈവശം വെച്ച് കച്ചവടം നടത്തുകയും ഉപയോഗിക്കുകയും ചെയ്ത യുവാക്കളെ പോലീസ് പിടികൂടി.
നാലാംമൈല്‍ സ്വദേശികളായ കണ്ണക്കുഴി അജീഷ് കൃഷ്ണന്‍ (21), ചക്കംകുളങ്ങര മനയത്ത് റോഷന്‍ (21) എന്നിവരെയാണ് ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ. പി.എ. ഫൈസല്‍ അറസ്റ്റ് ചെയ്തത്.
നാലാംമൈല്‍ ചക്കംകുളങ്ങര കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗം കൂടുതലാണെന്ന് നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവാക്കളെ കണ്ടെത്തിയത്.
നാലാം മൈല്‍ ഭാഗത്ത് കഞ്ചാവ് കച്ചവടം നടത്തി വരികയായിരുന്നു അജീഷ്. റോഷന്‍ കഞ്ചാവ് കൈവശം വെച്ചിരിക്കുകയായിരുന്നു.
പോലീസെത്തി ദേഹപരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ഇവരെ ആലുവ കോടതിയില്‍ ഹാജരാക്കി. അതേ സമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

More Citizen News - Ernakulam