സഹൃദയ ക്ഷേമ സംഘങ്ങളുടെ സേവനം അഭിനന്ദനാര്‍ഹം -ചെന്നിത്തല

Posted on: 31 Aug 2015ചേരാനല്ലൂര്‍: ജന നന്മയ്ക്കായി സഹൃദയ ക്ഷേമ സംഘങ്ങളുടെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകയില്‍ നാനാ ജാതി-മതസ്ഥരെ അംഗങ്ങളാക്കി 25 വര്‍ഷം മുമ്പ് ആരംഭിച്ച ചേരാനല്ലൂര്‍ സഹൃദയ ക്ഷേമ സംഘത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാജു പോള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ ചെറുപിള്ളി മുഖ്യ പ്രഭാഷണം നടത്തി.
ബാബു ജോസഫ് പലിശരഹിത വായ്പ വിതരണവും പി.വൈ. പൗലോസ് സ്വയംതൊഴില്‍ വായ്പ വിതരണവും ഫാ. വര്‍ഗീസ് മണവാളന്‍ വീട് മെയിന്റനന്‍സ് വായ്പ വിതരണവും നിര്‍വഹിച്ചു.
ഡയറക്ടര്‍ ഫാ. ജോയി ചക്യേത്ത്, ഫാ. ജിസ് മാണിക്യത്ത്പറമ്പില്‍, സംഘം പ്രസിഡന്റ് പ്രിന്‍സ് ആലുക്ക, സെക്രട്ടറി ജോബി തോമസ്, സിസ്റ്റര്‍ ജോതിസ്, റാഫേല്‍ കെ.സി, ഡെയ്‌സി ജോണി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam