ഗുരുദേവ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തി: പ്രൊഫ. കെ.വി. തോമസ്

Posted on: 31 Aug 2015ചെറായി: ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായി പ്രൊഫ. കെ.വി. തോമസ് എം.പി. അഭിപ്രായപ്പെട്ടു.
ഗുരുദേവന്റെ തത്ത്വങ്ങള്‍ സമൂഹത്തിന്റെ നവീകരണത്തിന് ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.എന്‍.ഡി.പി. യോഗം വൈപ്പിന്‍ യൂണിയന്റെ നേതൃത്വത്തില്‍ ചെറായി ഗൗരീശ്വരം ഓഡിറ്റോറിയത്തില്‍ 161-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ദിനാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.വി. സഭാ പ്രസിഡന്റ് കെ.കെ. പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ ചതയദിന സന്ദേശം നല്‍കി. എസ്. ശര്‍മ എം.എല്‍.എ. വിദ്യാഭ്യാസ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. വൈപ്പിന്‍ യൂണിയന്‍ സെക്രട്ടറി പി.ഡി. ശ്യാംദാസ്, വി.വി. സഭാ സെക്രട്ടറി ടി.എസ്. വേണുഗോപാല്‍, കെ.പി. ഗോപാലകൃഷ്ണന്‍, അഡ്വ. സൗജത്ത് അബ്ദുള്‍ ജബ്ബാര്‍, വിജയ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam