ഗോപൂജ നടത്തി

Posted on: 31 Aug 2015മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വെള്ളൂര്‍ക്കുന്നം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ നടത്തി. ഞായറാഴ്ച രാവിലെ 10.30-ന് വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്ര മൈതാനിയില്‍ നടന്ന പരിപാടിയില്‍ ക്ഷേത്രം മേല്‍ശാന്തി മാടശ്ശേരി ഉണ്ണിനമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ചടങ്ങില്‍ ക്ഷേത്രം മാനേജര്‍ വേലായുധന്‍ നായര്‍, ആഘോഷകമ്മറ്റി രക്ഷാധികാരി പി.കെ. ചന്ദ്രശേഖരന്‍ നായര്‍, ഗോപൂജ പ്രമുഖ് അജയന്‍ പള്ളിപ്പാടന്‍, ഭാരവാഹികളായ പി.ആര്‍. ഷാജി, ഷാജി വേലായുധന്‍, ശ്രീജിത്ത് മഞ്ഞാംകുഴി, ടി.മനോജ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam