പൂതംകുറ്റി പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാള്‍ ഇന്ന്് മുതല്‍

Posted on: 31 Aug 2015



അങ്കമാലി: പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാളും സെന്റ് മേരീസ് കണ്‍െവന്‍ഷനും 31 മുതല്‍ 8 വരെ നടക്കും.31ന് വൈകീട്ട്്് നാലിന് വര്‍ഗീസ് പുളിയന്‍ കോര്‍ എപ്പിസ്‌ക്കോപ്പ പെരുന്നാളിന് കൊടിയേറ്റും, 6ന് സന്ധ്യാപ്രാര്‍ഥന, തുടര്‍ന്ന് ബിഷപ്പ് മാര്‍ മാത്യു വാണിയകിഴക്കേല്‍ കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ശ്രാദ്ധദിനമായ സപ്തംബര്‍ ഒന്നിന് രാവിലെ 8.15ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ബര്‍ശമവൂന്‍ റമ്പാന്‍ മുഖ്യകാര്‍മികനാകും. 10.30ന് സെന്റ് ജോണ്‍സ് മിഷന്‍ നേതൃത്വം നല്‍കുന്ന ആന്തരിക സൗഖ്യധ്യാനം ആരംഭിക്കും.മൂന്നിന് രാവിലെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയവും രക്തദാനവും നടക്കും. അഞ്ചിന് വിശുദ്ധ ദൈവമാതാവിന്റെ ആദ്യ ശനിയാചരണം. 10.30ന് നടക്കുന്ന വനിതാസമാജം കലോത്സവം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഏല്യാക്കുട്ടി ആന്റണി ഉദ്ഘാടനം ചെയ്യും. ഏഴിന് വൈകീട്ട്്് അഞ്ചിന് പ്രധാന വഴിപാടായ പാച്ചോര്‍ തുലാഭാരം, തുടര്‍ന്ന് യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വിശുദ്ധ സൂനോറോ പേടകത്തില്‍ നിന്നും പുറത്തെടുക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം. എട്ടിന് കണ്‍വെന്‍ഷന്‍ സമാപിക്കും. പെരുന്നാള്‍ സമാപനദിനമായ എട്ടിന് രാവിലെ 9ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥന, വിശുദ്ധ സൂനോറോ ദര്‍ശനം, പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച എന്നിവയുണ്ടാകും. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് കണ്‍വെന്‍ഷന്‍ പന്തല്‍ നിര്‍മിക്കുന്നത്. കണ്‍െവന്‍ഷനു ശേഷം രാത്രി അങ്കമാലി ടൗണിലേക്കും സമീപപ്രദേശങ്ങളിലേക്കും പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

More Citizen News - Ernakulam