കെ.ടി. ബോസിന് അന്ത്യാഞ്ജലി

Posted on: 31 Aug 2015പെരുമ്പാവൂര്‍: ബെന്നി ബഹനാന്‍ എം.എല്‍.എ.യുടെ സഹോദരനും പെരുമ്പാവൂര്‍ ബ്ലോക്ക് കോണ്‍ (െഎ) പ്രസിഡന്റുമായ കെ.ടി. ബോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധിപേര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ ശാലേം മാര്‍ ബഹനാം പള്ളി സെമിത്തേരിയിലായിരുന്നു ശവസംസ്‌കാരം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍രവി, യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ കെ. ബാബു, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, അനൂപ് ജേക്കബ്, കെ.സി. ജോസഫ്, എം.പി.മാരായ പ്രൊഫ. കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ, എബ്രഹാം മാര്‍ സേവേറിയോസ്, പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി.
ശാലേമിലും മേപ്രത്തുപടിയിലും വൈകീട്ട് അനുശോചന യോഗം നടന്നു.

More Citizen News - Ernakulam