രാമല്ലൂരില്‍ യുവാവിന് മര്‍ദനമേറ്റു

Posted on: 31 Aug 2015കോതമംഗലം: നഗരസഭ രാമല്ലൂര്‍ കപ്പേളപ്പടി അങ്കണവാടിക്ക് സമീപം സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതും അനാശാസ്യ പ്രവര്‍ത്തനവും ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചു.
രാമല്ലൂര്‍ വടക്കേനേക്കുടി സാബു സേവ്യറി (30)നാണ് മര്‍ദനമേറ്റത്. കുറച്ചുനാളായി അങ്കണവാടി പരിസരത്ത് മദ്യപാനവും ചീട്ടുകളിയും കഞ്ചാവുവലിയും മറ്റും നടക്കുന്നത് പരിസരവാസികളുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് ജനങ്ങളുടെ പരാതിയുണ്ട്. ഇവരെ അമര്‍ച്ച ചെയ്യാന്‍ പോലീസ് അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റ് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ച സാബുവില്‍ നിന്ന് പോലീസ് മൊഴിയെടുത്തു.

More Citizen News - Ernakulam