വീഥികളെ മഞ്ഞയുടുപ്പിച്ച് ചതയദിന ഘോഷയാത്ര

Posted on: 31 Aug 2015പെരുമ്പാവൂര്‍: ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വീഥികളെ മഞ്ഞയില്‍ മുക്കി വിവിധ എസ്.എന്‍.ഡി.പി. ശാഖകളുടെ നേതൃത്വത്തില്‍ ഘോഷയാത്രകള്‍ നടന്നു. പെരുമ്പാവൂര്‍ ടൗണില്‍ പെരുമ്പാവൂര്‍, മുടിക്കല്‍, വാഴക്കുളം, അല്ലപ്ര, കാഞ്ഞിരക്കാട്, ഇരിങ്ങോള്‍ ശാഖകകളുടെ നേതൃത്വത്തില്‍ ഘോഷയാത്രകള്‍ നടന്നു.
ഒക്കല്‍ ശാഖയുടെ നേതൃത്വത്തില്‍ രാവിലെ ഗുരുദേവ ചൈതന്യ രഥപ്രയാണം യൂണിയന്‍ പ്രസിഡന്റ് കെ.കെ. കര്‍ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദന്‍, സെക്രട്ടറി എം.എന്‍. രവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈകീട്ട് സാംസ്‌കാരിക സമ്മേളനവും നടന്നു.
കുറുപ്പംപടി, കാലടി, അരുവപ്പാറ, അശമന്നൂര്‍, കുഴൂര്‍, പെരുമ്പാവൂര്‍, ചേലാമറ്റം, ഒക്കല്‍ ശാഖകളില്‍ യൂണിയന്‍ പ്രസിഡന്റ് കെ.കെ. കര്‍ണന്‍ ജയന്തിദിന സന്ദേശം നല്‍കി.
വളയന്‍ചിറങ്ങര, അല്ലപ്ര, തുറവൂര്‍, കാഞ്ഞൂര്‍, പാറപ്പുറം, അങ്കമാലി, ഇല്ലിത്തോട്, മലയാറ്റൂര്‍ വെസ്റ്റ് ശാഖകളില്‍ യൂണിയന്‍ സെക്രട്ടറി എ.ബി. ജയപ്രകാശ് ജയന്തിദിന സന്ദേശം നല്‍കി.
മഴുവന്നൂര്‍, തമ്മാനിമറ്റം, തിരുവാണിയൂര്‍, വടമ്പാടി, പുത്തന്‍കുരിശ്, വലമ്പൂര്‍, പട്ടിമറ്റം, അറയ്ക്കപ്പടി ശാഖകളില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജുവും കുറുപ്പംപടി, തൃക്കണിക്കാവ്, കിടങ്ങൂര്‍, മുളങ്കുഴി, മലയാറ്റൂര്‍ ഈസ്റ്റ്, പാണംകുഴി, മഞ്ഞപ്ര നോര്‍ത്ത് എന്നിവിടങ്ങളില്‍ ടി.എന്‍. സദാശിവനും ജയന്തിദിന സന്ദേശം നല്‍കി.
വടവുകോട്, കുഴൂര്‍, കടയിരുപ്പ്, െഎരാപുരം, വെങ്ങോല നോര്‍ത്ത്, പട്ടിമറ്റം, പഴന്തോട്ടം എന്നിവിടങ്ങളില്‍ കെ.എന്‍. ഗോപാലകൃഷ്ണനും വായ്ക്കര, മേതല, കോടനാട്, കൂവപ്പടി, കൊമ്പനാട്, നെടുങ്ങപ്ര, കുറിച്ചിലക്കോട്, പയ്യാല്‍, പാണംകുഴി എന്നിവിടങ്ങളില്‍ സജിത് നാരായണനും ജയന്തിദിന സന്ദേശം നല്‍കി.
വാഴക്കുളം, ചേരാനല്ലൂര്‍, പുല്ലുവഴി എന്നിവിടങ്ങളില്‍ കെ.എ. മോഹന്‍കുമാര്‍, പനിച്ചയം, മുടക്കുഴ, ഇരിങ്ങോള്‍, െഎമുറി, വട്ടയ്ക്കാട്ടുപടി എന്നിവിടങ്ങളില്‍ എം.എസ്. സുകുമാരന്‍, അയ്യമ്പുഴ, നീലീശ്വരം എന്നിവിടങ്ങളില്‍ കണ്ണമ്മ സന്തോഷ്, വാഴച്ചാല്‍, തുറവൂര്‍ ശാഖകളില്‍ ഇ.എന്‍. ഉണ്ണി, മുക്കന്നൂര്‍ സൗത്ത്, നോര്‍ത്ത്, കാരമറ്റം, പാലിശ്ശേരി, മുന്നൂര്‍പ്പിള്ളി എന്നിവിടങ്ങളില്‍ പി.വി. ബൈജു, കുഴൂര്‍, മണ്ണൂര്‍, കിളികുളം, നെല്ലാട് ശാഖകളില്‍ ശ്രീജി കുമാര്‍, വടയന്പാടി, കടയിരുപ്പ് ശാഖകളില്‍ പി. ബിജു എന്നിവര്‍ ജയന്തിദിന സന്ദേശം നല്‍കി.

More Citizen News - Ernakulam