കഞ്ചാവ് പിടിക്കാന്‍ പോലീസ് നെട്ടോട്ടം; വില്‍പനയ്ക്കു മാത്രം കുറവില്ല

Posted on: 31 Aug 2015കാക്കനാട്: ജില്ലാ ആസ്ഥാനമായ തൃക്കാക്കരയില്‍ കഞ്ചാവ് വില്‍പനയ്‌ക്കെതിരെ പോലീസ് നടപടി മുറുകുമ്പോഴും കച്ചവടം പൊടിപൊടിക്കുന്നു. പോലീസ് പരിശോധനയില്‍ ലഭിക്കുന്നത് നിസ്സാരമായ അളവായതിനാല്‍ വലിയ കേസുകളും ഉണ്ടാകുന്നില്ല.
പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും ഇടപാടുകാര്‍ക്കും വില്‍പനക്കാര്‍ക്കും യാതൊരു കുറവുമില്ല. കൃത്യമായ താവളങ്ങള്‍ കണ്ടെത്തി വാങ്ങലും വില്‍പനയും നടത്തുന്നവര്‍ ഒട്ടേറെയാണ്. വാങ്ങാനെത്തുന്നവര്‍ക്ക് ഇവര്‍ പറയുന്ന സ്ഥലത്തെത്തിയാല്‍ ആവശ്യാനുസരണം കഞ്ചാവ് ലഭിക്കും. വാങ്ങാനെത്തുന്നവരും വില്‍പനക്കാരും തമ്മിലുള്ള ധാരണയാണ് പോലീസിനെ വലയ്ക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലാണ് കച്ചവടം കൂടുതലായും നടക്കുന്നത്. നാട്ടില്‍ പോയി മടങ്ങിയെത്തുന്ന പല തൊഴിലാളികളും കഞ്ചാവ് കടത്തിന്റെ ഇടനിലക്കാരാണ്. വര്‍ഷങ്ങളായി കഞ്ചാവ് വില്‍പന നടത്തുന്നവര്‍ തന്നെയാണ് ഇപ്പോഴും വില്‍പനയുടെ പ്രധാനികളെങ്കിലും ഇവരില്‍നിന്നും തൊണ്ടി കണ്ടെത്താനാകുന്നില്ലെന്നതാണ് പോലീസിനെ വലയ്ക്കുന്നത്.

More Citizen News - Ernakulam