ഗുരുദേവ ജയന്തി ആഘോഷം ഇന്ന്‌

Posted on: 30 Aug 2015തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷം ഞായറാഴ്ച എസ്.എന്‍.ഡി.പി. ശാഖാ യോഗങ്ങളുടേയും പോഷക സംഘടനകളുടേയും മറ്റും സംയുക്ത പരിപാടികളോടെ നടക്കും. എരൂര്‍ ശ്രീധര്‍മ കല്പദ്രുമ യോഗവും പോഷക സംഘടനകളും സംയുക്തമായി രാവിലെ 9.30ന് ഘോഷയാത്ര നടത്തും. വൈകീട്ട് 6.30ന് ദീപക്കാഴ്ചയും ഉണ്ട്.
തൃപ്പൂണിത്തുറ തെക്കുംഭാഗം 2637-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗവും ശ്രീനാരായണ ധര്‍മപോഷിണി സഭയും സംയുക്തമായി ഗുരുദേവ ജയന്തി ആഘോഷിക്കും. 2.30ന് ചതയദിന ഘോഷയാത്ര. വൈകീട്ട് 5ന് സാംസ്‌കാരിക സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
പൂത്തോട്ട: 1103-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗവും പോഷക സംഘടനകളും സംയുക്തമായി രാവിലെ 9 ന് ചതയം തിരുനാള്‍ ഘോഷയാത്ര നടത്തും. വൈകീട്ട് 6.30 ന് ദീപകാഴ്ച.
കാട്ടിക്കുന്ന്: 677-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗവും പോഷക സംഘടനകളും ചേര്‍ന്ന് രാവിലെ 9ന് ചതയദിന റാലി, 11 ന് അന്നദാനം തുടങ്ങിയവ നടത്തും.
പള്ളുരുത്തി:
161-ാമത് ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ക്ക് നാടും നഗരവും ഒരുങ്ങി.
പള്ളുരുത്തി ശ്രീധര്‍മ പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച രാവിലെ പ്രഭാതഭേരി ഉണ്ടാകും. രാവിലെ എട്ടിന് ഗുരുദേവ കൃതികളുടെ സംഗീതാവിഷ്‌കാരവുമുണ്ടാകും. രാവിലെ 9 ന് വി.കെ. പ്രതാപന്‍ പതാക ഉയര്‍ത്തും. ചതയദിന റാലി, സമ്മേളനം എന്നിവയുണ്ടാകും. 10.30ന് സമ്മേളനം മുന്‍ എം.പി പി. രാജീവ് ഉദ്ഘാടനം െചയ്യും.
പള്ളുരുത്തി എസ്.എന്‍.എസ്.വൈ.എസ്സിന്റെ ആഭിമുഖ്യത്തില്‍ ജയന്തിയാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ പ്രഭാതഭേരിയുണ്ടാകും. സി.ജി. സുരേഷ് പതാക ഉയര്‍ത്തും. വൈകീട്ട് 5 ന് ജയന്തി സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി ധന്വന്തരി ഹാളിലാണ് സമ്മേളനം. മൂലങ്കുഴി ഭാസ്‌കരന്‍, എം.എക്‌സ്. ജൂഡ്‌സണ്‍, കെ.ആര്‍. മോഹനന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
പള്ളുരുത്തി ശ്രീധര്‍മ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9ന് ഓഫീസ് അങ്കണത്തില്‍ പതാക ഉയര്‍ത്തും. സമൂഹ പ്രാര്‍ത്ഥനയും മധുരപലഹാര വിതരണവും ഉണ്ടാകും.

More Citizen News - Ernakulam