അവിട്ടം ദിനാഘോഷവും അയ്യന്‍കാളിയുടെ ജന്മദിനാഘോഷവും

Posted on: 30 Aug 2015കൊച്ചി: എറണാകുളം ശ്രീകുമാരേശ്വര പുലയ സര്‍വീസ് സൊസൈറ്റിയുടെയും ഇതര സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷവും അവിട്ടം ദിനാഘോഷവും സംഘടിപ്പിച്ചു. ശ്രീകുമാരേശ്വര സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു പരിപാടികള്‍.
മഹാത്മ അയ്യന്‍കാളി ആന്‍ഡ് അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബി. സിബി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആചാര്യ എം.കെ. കുഞ്ഞോല്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അദ്ധ്യക്ഷനായി.
ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.കെ. സുരേഷ് ബാബു, ടി.പി. അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പതാക ഉയര്‍ത്തല്‍, 400 പേര്‍ പങ്കെടുത്ത ഘോഷയാത്ര എന്നിവ നടന്നു.

More Citizen News - Ernakulam