സ്‌നേഹസദന്‍ അന്തേവാസികള്‍ക്കൊപ്പം പോലീസിന്റെ ഓണാഘോഷം

Posted on: 30 Aug 2015കുന്നുകര: നോര്‍ത്ത് കുത്തിയതോട് സ്‌നേഹസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ചെങ്ങമനാട് പോലീസ് ഓണം ആഘോഷിച്ചു. ഫാ. ജെയിംസ് ആലുക്ക ഉദ്ഘാടനം ചെയ്തു. അങ്കമാലി സി.ഐ എ.കെ. വിശ്വനാഥന്‍ ഓണസന്ദേശം നല്‍കി. ചെങ്ങമനാട് എസ്‌ഐ കെ.ജി. ഗോപകുമാര്‍ അധ്യക്ഷനായി. എല്ലാ അന്തേവാസികള്‍ക്കും ഓണക്കോടി വിതരണം ചെയ്തു. ഓണസദ്യ, കലാപരിപാടികള്‍ എന്നിവ ഉണ്ടായി.

More Citizen News - Ernakulam