ഗുരുദേവ ജയന്തി ആഘോഷം

Posted on: 30 Aug 2015കോലഞ്ചേരി: 920-ാം നമ്പര്‍ വടയമ്പാടി ശാഖയില്‍ ചതയ ദിന ഘോഷയാത്ര പൂതൃക്ക, പരിയാരം, വടയമ്പാടി മേഖലകളില്‍ നിന്ന് ആരംഭിച്ച് ചൂണ്ടിയില്‍ സംഗമിച്ച് ശാഖാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷനാകും.
പുത്തന്‍കുരിശ് ശാഖയില്‍ വിളബംര ഘോഷയാത്ര രാവിലെ 9ന് തുടങ്ങും. 3ന് മറ്റക്കുഴിയില്‍ നിന്ന് ചതയദിന ഘോഷയാത്ര നടക്കും. 6ന് ശാഖയില്‍ നടക്കുന്ന പൊതു സമ്മേളനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എസ്. രവീന്ദ്രന്‍ അധ്യക്ഷനാകും.
കൈതക്കാട് ശാഖയില്‍ 12ന് വിളംബര ഘോഷയാത്ര നടക്കും. തുടര്‍ന്ന് 2 ന് പൊതുസമ്മേളനം യൂണിയന്‍ വൈസ് പ്രസിഡന്റ് എം.എ. രാജു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ബി. തമ്പി അധ്യക്ഷനാകും. 4ന് പട്ടിമറ്റത്ത് ഗുരുമന്ദിരത്തില്‍ നിന്ന് ശാഖാങ്കണത്തിലേക്ക് ചതയദിന ഘോഷയാത്രയും ഉണ്ടാകും.
പഴന്തോട്ടം ശാഖയില്‍ രാവിലെ 9ന് ചതയദിന ഘോഷയാത്ര പഴന്തോട്ടത്ത് നിന്ന് ശാഖാങ്കണത്തിലേക്ക് നടക്കും. 11ന് നടക്കുന്ന ചതയ ദിന സമ്മേളനം യോഗം ഡയറക്ടര്‍ ബോര്‍ഡംഗം കെ.എന്‍. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ എന്‍ഡോവ്‌മെന്റുകളും അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
കറുകപ്പിള്ളി 3911- ാം നമ്പര്‍ ശാഖയില്‍ ഞായറാഴ്ച 9.30ന് പാലക്കാമറ്റം വെട്ടുകാട്ടില്‍ ജങ്ഷനില്‍ നിന്ന് ഘോഷയാത്ര തുടങ്ങും. 11.30ന് നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് രാജേഷ് ചന്ദ്രന്‍ അധ്യക്ഷനാകും. തുടര്‍ന്ന് പിറന്നാള്‍ സദ്യയും ഉണ്ടാകും.
മഴുവന്നൂര്‍ ശാഖയില്‍ 10ന് ഘോഷയാത്ര തുടങ്ങും. തുടര്‍ന്ന് വിവിധ മത്സരങ്ങളും നടക്കും.

More Citizen News - Ernakulam