തൃക്കാരിയൂരില്‍ ഹിന്ദു ഏകതാ സമ്മേളനം ചരിത്രമായി

Posted on: 30 Aug 2015കോതമംഗലം: സര്‍വ അവകാശങ്ങളും അധികാരവും മത ന്യൂനപക്ഷങ്ങള്‍ സംഘടിതമായി നേടിയെടുത്തു കൊണ്ടിരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു. തൃക്കാരിയൂര്‍ ക്ഷേത്ര മൈതാനിയില്‍ ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി നടത്തിയ രക്ഷാബന്ധന്‍ ഉത്സവവും ഹിന്ദു ഏകതാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. എസ്.എന്‍.ഡി.പി. യോഗം താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍, എന്‍.എസ്.എസ്. യൂണിയന്‍ അംഗം സരിതാസ് നാരായണന്‍ നായര്‍, വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം ഡി.എം. ഉണ്ണികൃഷ്ണന്‍, യോഗക്ഷേമ ഉപസഭാ പ്രസിഡന്റ് സി.വി.കെ. നമ്പൂതിരി, കെ.പി.എം.എസ്. താലൂക്ക് സെക്രട്ടറി കെ.കെ. അശോകന്‍, കേരള ബ്രാഹ്മണ സഭാ പ്രസിഡന്റ് വി.എസ്. വാഞ്ചീശ്വര അയ്യര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam